റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേനകള്‍ നടത്തിയ സംയുക്ത സൈനിക നടപടിയില്‍ വധിച്ചു. മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മറ്റി അംഗം മനോജ് എന്ന മോഡം ബാല്‍കൃഷ്ണയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മെയിന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നക്‌സലൈറ്റ് വിരുദ്ധ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് റായ്പൂര്‍ റേഞ്ച് ഐജി അമ്രേഷ് മിശ്ര പറഞ്ഞു.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്), സിആര്‍പിഎഫിലെ പ്രത്യേക വിഭാഗമായ കോബ്ര, മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുന്നത്. സ്ഥലത്ത് വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് അമ്രേഷ് മിശ്ര പറഞ്ഞു.
അതേസമയം ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രാവിലെ 10.30 ഓടെ ഇന്ദ്രാവതി നദിയിലെ സാത്ധാര്‍ പാലത്തിന് സമീപമാണ് സംഭവം. സിആര്‍പിഎഫിന്റെ 195-ാമത് ബറ്റാലിയന്റെ ഒരു സംഘം പ്രദേശത്ത് ഓപ്പറേഷനു വേണ്ടി പുറപ്പെട്ടപ്പോഴാണ് സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്