ആഗോള സഹായം കുറഞ്ഞപ്പോൾ പുതിയ നീക്കം: 6 ബില്യൺ ഡോളർ റിസ്‌ക് ഇൻഷുറൻസുമായി ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ

FEBRUARY 25, 2026, 7:43 PM

വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യ മേഖലയിലെ വിഭാഗമായ International Finance Corporation (IFC) വായ്പകളുടെ ക്രെഡിറ്റ് റിസ്‌ക് ഇൻഷ്വർ ചെയ്യുന്നതിനായി 6 ബില്യൺ ഡോളർ മൂല്യമുള്ള ഇൻഷുറൻസ് കരാറിൽ ഒപ്പുവച്ചു. ഇത് IFCയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കരാറാണ് എന്നാണ് ലഭിക്കുന്ന വിവരം.

19 ആഗോള ഇൻഷുറൻസ് കമ്പനികളുമായി ഉൾപ്പെടെ AIG, Chubb, Swiss Re, Tokio Marine — ഒപ്പുവെച്ച ഈ കരാർ വഴി 10 ബില്യൺ ഡോളർ വരെ പുതിയ വായ്പകൾക്ക് പിന്തുണ ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.

അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ വികസന രാജ്യങ്ങൾക്ക് നൽകുന്ന ഔദ്യോഗിക സഹായം കുറച്ച സാഹചര്യത്തിലാണ് ബാങ്കുകൾ തങ്ങളുടെ മൂലധനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്.

vachakam
vachakam
vachakam

“വേൾഡ് ബാങ്ക് ഗ്രൂപ്പിനും മറ്റ് ബഹുരാഷ്ട്ര വികസന ബാങ്കുകൾക്കും മൂലധനം ഉണ്ടെങ്കിലും, വികസന ദൗത്യത്തിനാവശ്യമായ ഫണ്ടിംഗ് ഗ്യാപ് നികത്താൻ അത് മതിയാവുന്നില്ല” എന്ന് IFCയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ ഗാന്ഡോൾഫോ പറഞ്ഞു.

ഇൻഷുറൻസ് പദ്ധതി എങ്ങനെ പ്രവർത്തിക്കും?

ഇൻഷുറൻസ് കമ്പനികൾ IFCയുടെ പുതിയ വായ്പകളിൽ ഉണ്ടാകാവുന്ന തിരിച്ചടവിലെ അപകടസാധ്യതയുടെ ഒരു ഭാഗം ഏറ്റെടുക്കും.അതിന് പകരം അവർക്കു ഫീസ് ലഭിക്കും.ഇതോടെ IFCക്ക് കൂടുതൽ വലിയ വായ്പകൾ അനുവദിക്കാനാകും.ഈ പുതിയ കരാർ 2024ലെ കരാറിന്റെ ഇരട്ട വലുപ്പമാണ്.ഇതോടെ IFCക്ക് ലഭ്യമായ മൊത്തം ക്രെഡിറ്റ് ഇൻഷുറൻസ് സൗകര്യം 25 ബില്യൺ ഡോളറായി ഉയരും.IFCയുടെ ലക്ഷ്യം, സ്വകാര്യ മേഖലയുമായി ചേർന്ന് വർഷത്തിൽ 100 ബില്യൺ ഡോളറിലധികം റിസ്‌ക്-ഷെയറിംഗ് ഇടപാടുകൾ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ വർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് വിദേശ സഹായം കുറച്ച്, പ്രധാന സഹായ ഏജൻസിയായ US Agency for International Development അടച്ചുപൂട്ടി. യുകെ, ജർമനി എന്നിവയും അവരുടെ ജിഡിപിയോട് താരതമ്യപ്പെടുത്തുമ്പോൾ സഹായ ബജറ്റ് കുറച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആഗോള സഹായം കുറഞ്ഞ പശ്ചാത്തലം ആണ് കാണാനാകുന്നത്.

vachakam
vachakam
vachakam

വിപണിയിൽ വളരുന്ന വായ്പ റിസ്‌ക് ഇൻഷുറൻസ്

ഈ കരാർ, ദീർഘകാലവും കുറഞ്ഞ റിസ്‌കും ഉള്ള ആസ്തികൾ തേടുന്ന ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരെയും, സ്വകാര്യ മൂലധനം ഉപയോഗിച്ച് തൊഴിലവസരവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന വികസന ബാങ്കുകളെയും ബന്ധിപ്പിക്കുന്നു.

IFC കഴിഞ്ഞ വർഷം 500 മില്യൺ ഡോളർ മൂല്യമുള്ള വായ്പകൾ സെക്യൂരിറ്റൈസ് ചെയ്തിരുന്നു.

vachakam
vachakam
vachakam

മറ്റ് വികസന ബാങ്കുകളും സമാന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്:

Asian Development Bank — കഴിഞ്ഞ വർഷം ഏകദേശം 3 ബില്യൺ ഡോളർ കരാർ, Inter-American Development Bank സ്വകാര്യ വിഭാഗം എന്നിവ ആരംഭിച്ചു.

സ്വകാര്യ നിക്ഷേപകരുടെ ലാഭാവശ്യവും വികസന ലക്ഷ്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടോ എന്ന ചോദ്യത്തിന് ഗാന്ഡോൾഫോ മറുപടി നൽകി. “ഇത് ഒരു വെൻ ഡയഗ്രാം പോലെയാണ് — മധ്യത്തിൽ നമ്മൾ ഒത്തു ചേരുന്ന സ്ഥലം കണ്ടെത്താം. ഞങ്ങൾ വികസന സ്ഥാപനമാണ്; വികസന ഫലമാണ് പ്രാഥമിക ലക്ഷ്യം. എന്നാൽ സ്വകാര്യ നിക്ഷേപകരെയും ഉൾപ്പെടുത്തേണ്ടതുണ്ട്” എന്നായിരുന്നു മറുപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam