യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ

AUGUST 13, 2025, 8:02 PM

സ്പെയിൻ : ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ, തെക്കൻ യൂറോപ്പിനെ കാട്ടുതീ വിഴുങ്ങുന്നു. 75 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഫ്രാൻസ് നേരിടുന്നത്. സ്പെയിനിലും പോർച്ചുഗലിലും താപനില 43 ഡിഗ്രി സെൽഷ്യസായി ഉയർന്നു. 

ഗ്രീസ്-തുർക്കി-ബെർഗേറിയ അതിർത്തികളിൽ നൂറുകണക്കിന് ചെറുതും വലുതുമായ കാട്ടുതീകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1949നു ശേഷം ഫ്രാൻസിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാട്ടുതീ വ്യാപനത്തിനാണ് ഫ്രാന്‍സ് ഇപ്പോള്‍ സാക്ഷിയാകുന്നത്. 

ബുധനാഴ്ച രാജ്യത്തുടനീളം 82 പുതിയ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ഫയർ ബ്രിഗേഡ് ഓഫീസേഴ്‌സ് അസോസിയേഷൻ തലവനായ കോസ്റ്റാസ് സിംഗാസ്  ഇആർടി ന്യൂസിനോട് പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്തുടനീളം 82 പുതിയ തീപിടുത്തങ്ങൾ രേഖപ്പെടുത്തി.

vachakam
vachakam
vachakam

സ്പെയ്നിന്‍റെ ചില മേഖലകളില്‍ താപനില, 44 ഡിഗ്രി സെൽഷ്യസ് വരെയെത്തി. തിങ്കളാഴ്ച ഇടിമിന്നലില്‍ നിന്ന് കത്തിപ്പടർന്ന കാട്ടുതീയെ തുടർന്ന് സോട്ടോ ഡി വിന്വേലസില്‍ നിന്നടക്കം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ലിസ്ബണിൽ നിന്ന് 350 കിലോമീറ്റർ വടക്കുകിഴക്ക് ട്രാൻകോസോയിൽ ഉണ്ടായ കാട്ടുതീ ഈ വർഷം ഇതുവരെ 52,000 ഹെക്ടർ ഓളം പ്രദേശത്തേക്കാണ് കത്തിപടർന്നത്.

പത്രാസിനടുത്തുള്ള, ചിയോസ്, സാകിന്തോസ് എന്നീ വിനോദസഞ്ചാര ദ്വീപുകളിലും, കുറഞ്ഞത് മൂന്ന് ഉൾനാടൻ സ്ഥലങ്ങളിലുമായി കാറ്റും വരണ്ട കാലാവസ്ഥയും മൂലമുണ്ടായ തീ അണയ്ക്കാൻ 33 വിമാനങ്ങളുടെ സഹായത്തോടെ ഏകദേശം 5,000 അഗ്നിശമന സേനാംഗങ്ങൾ പുലർച്ചെ മുതൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

ഹംഗറിയില്‍ ഞായറാഴ്ച ഏറ്റവും ഉയർന്ന താപനില 39.9 സെലിഷ്യസ് എന്ന പുതിയ റെക്കോർഡിലെത്തി. അൽബേനിയയിലും ക്രൊയേഷ്യയിലും ബാല്‍ക്കിന്‍സിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട കാട്ടുതീകളില്‍ പലതും ഇപ്പോഴും സജീവമാണ്. കാട്ടുതീ പടർന്നതിനെത്തുടർന്ന് തെക്കൻ സ്പെയിനിലെ അൻഡലൂഷ്യയിലെ താരിഫയിലെ പ്രശസ്തമായ ബീച്ചുകൾക്ക് സമീപമുള്ള ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും ഏകദേശം 2,000 പേരെ ഒഴിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam