യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് വാട്‌സാപ്പിന് വിലക്ക്; സുരക്ഷ ശക്തമാക്കി സെൻട്രൽ ബാങ്ക്

APRIL 23, 2026, 4:44 AM

ബാങ്കിങ് ആവശ്യങ്ങൾക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് യുഎഇ സെൻട്രൽ ബാങ്ക് കർശനമായ വിലക്കേർപ്പെടുത്തി.

ഓൺലൈൻ തട്ടിപ്പുകളും ഹാക്കിങ്ങും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെയും സമ്പാദ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ പുതിയ നീക്കം.

ഇനി മുതൽ യുഎഇയിലെ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനോ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനോ വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ അനുവാദമില്ല. ഇതുസംബന്ധിച്ച കർശനമായ മാർഗനിർദേശങ്ങൾ സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും കൈമാറി.

vachakam
vachakam
vachakam

ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വാട്‌സാപ്പിലൂടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുന്ന കേസുകൾ രാജ്യത്ത് വർധിച്ചുവരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വാട്‌സാപ്പിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താൻ എളുപ്പമാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അക്കൗണ്ടുകൾ കൈക്കലാക്കുന്ന രീതിയും തട്ടിപ്പുകാർ വ്യാപകമാക്കിയതോടെയാണ് ഈ വിഷയത്തിൽ സെൻട്രൽ ബാങ്ക് നേരിട്ട് ഇടപെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam