അബുജ: നൈജീരിയയില്‍ ഐസിസ് (ISIS) ഭീകരര്‍ക്കെതിരെ യു.എസ് വ്യോമാക്രമണം. മേഖലയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയ വിവരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. ഈ ഓപ്പറേഷനെ പെര്‍ഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമം വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരികയാണെന്ന് ട്രംപ് ആരോപിച്ചു. ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് താന്‍ നേരത്തെ ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നേതൃത്വത്തില്‍ രാജ്യം തീവ്രവാദത്തെ വളരാന്‍ അനുവദിക്കില്ലെന്നും അമേരിക്കന്‍ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. യു.എസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപിന് കീഴില്‍ യുഎസ് സേന നൈജീരിയയില്‍ നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
