യുനെസ്കോ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് ഖാലിദ് അനാനിയെ നിർദേശിച്ച് എക്സിക്യൂട്ടീവ് ബോർഡ്

OCTOBER 8, 2025, 8:44 AM

പാരിസ് : യുനെസ്കോയുടെ അടുത്ത ഡയറക്ടർ ജനറൽ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് ഖാലിദ് അനാനിയെ നിർദേശിച്ച് എക്സിക്യൂട്ടീവ് ബോർഡ്. 2016 മുതൽ 2019 വരെ ഈജിപ്തിലെ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു 54കാരനായ ഖാലിദ് അനാനി. 

കയ്റോ യൂണിവേഴ്സിറ്റിയിൽ പ്രഫസർ കൂടിയായ ഖാലിദിനാണ് നിയമനമെങ്കിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ ഡയറക്ടറാകും ഇദ്ദേഹം. ഫ്രഞ്ച് വനിത ഊദ്രേ അസൂലെ ആണ് നിലവിലെ ഡയറക്ടർ ജനറൽ.

ഏജൻസിയുടെ 194 അംഗരാജ്യങ്ങളിൽ 58 എണ്ണത്തെയും പ്രതിനിധീകരിക്കുന്ന ബോർഡിന്റെ തീരുമാനം അടുത്ത മാസം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന യുനെസ്കോയുടെ പൊതുസഭാ യോഗത്തിൽ അന്തിമരൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam