ന്യൂയോർക്ക്: 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന പാലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി.
'പാലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം' എന്ന തലക്കെട്ടിലുള്ള പ്രമേയത്തിന് വൻ പിന്തുണ ലഭിച്ചു. 151 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 11 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു, 11 രാജ്യങ്ങൾ വിട്ടുനിന്നു.
1967 ന് ശേഷം ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ അതിർത്തികളിൽ വന്ന മാറ്റങ്ങൾ അംഗീകരിക്കരുതെന്നും നിയമവിരുദ്ധ കുടിയേറ്റങ്ങൾക്ക് സഹായമോ പിന്തുണയോ നൽകരുതെന്നും യുഎൻ പ്രമേയം ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ട് പലസ്തീൻ പൗരന്മാർക്കെതിരെ, പ്രത്യേകിച്ച് കുട്ടികൾക്കെതിരെ, ഏതെങ്കിലും രൂപത്തിൽ ബലപ്രയോഗം നടത്തുന്നതിനെ പ്രമേയം അപലപിച്ചു, കൂടാതെ മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള എല്ലാ സിവിലിയന്മാരുടെയും സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവയുടെ പ്രാധാന്യത്തെയും പ്രമേയം ഊന്നിപ്പറഞ്ഞു.
ഖത്തർ, പാലസ്തീൻ, സെനഗൽ, ജോർദാൻ, ജിബൂട്ടി, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം തയ്യാറാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
