ദുബൈ: 2026 ലെ ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ നിർദേങ്ങളുമായി യുഎഇ. സൗദിയും യുഎഇയും പ്രഖ്യാപിച്ച ആരോഗ്യ നിബന്ധനകൾ പാലിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.
വിശ്വാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നിർദേശങ്ങൾ നൽകുന്നത്.
ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ തടസ്സമാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ബുദ്ധിയെ ബാധിക്കുന്ന നാഡീ മാനസിക രോഗങ്ങൾ, ഡിമൻഷ്യ എന്നിവയുള്ളവർക്ക് ഹജ്ജ് ചെയ്യാനാകില്ല.
മൂന്ന് മാസം പൂർത്തിയായ ഗർഭിണികളെയും ഹജ്ജിൽ നിന്ന് വിലക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ ഉള്ളവർക്കും കീമോകൾ എടുക്കുന്ന അർബുധ ബാധിതർക്കും ഹജ്ജിന് അനുമതി ഉണ്ടാകില്ല.
തീർത്ഥാടകർ മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ വാക്സിനുകൾ, കോവിഡ്-19 വാക്സിൻ പോലുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണം എന്നും നിർദേശത്തിലുണ്ട്.
ഇത്തവണ 72,000 ഓളം പേരാണ് യുഎഇയിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ചത്. അനുമതി ലഭിക്കുന്നവരെ മൊബൈൽ നമ്പർ വഴി വിവരം അറിയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
