അക്ര: ഘാനയിൽ നടന്ന സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ ഉൾപ്പടെ 8 പേർ മരിച്ചു. പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാനെ ബോമ പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക മന്ത്രി ഇബ്രാഹിം മുർത്തല മുഹമ്മദ് എന്നിവരടക്കം 8 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
തലസ്ഥാനമായ അക്രയിൽ നിന്ന് അശാന്തി മേഖലയിലെ ഒബുവാസിയിലെ സ്വർണ്ണ ഖനന മേഖലയിലേക്ക് പോകുകയായിരുന്ന വിമാനം റഡാറിൽ നിന്ന് പെട്ടന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് ഘാന സൈന്യം അറിയിച്ചു. പിന്നീട് അശാന്തിയിലെ അഡാൻസി പ്രദേശത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഘാനയുടെ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി കോർഡിനേറ്ററും മുൻ കൃഷി മന്ത്രിയുമായ അൽഹാജി മുനിരു മുഹമ്മദും, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടിയുടെ വൈസ് ചെയർമാനായ സാമുവൽ സർപോംഗും മരിച്ചവരിൽ ഉൾപ്പെടുന്നു.
സ്ക്വാഡ്രൺ ലീഡർ പീറ്റർ ബഫെമി അനല, ഫ്ലൈയിംഗ് ഓഫീസർ മനിൻ ട്വം-അമ്പാടു, സർജന്റ് ഏണസ്റ്റ് അഡോ മെൻസ എന്നിവരായിരുന്നു ക്രൂ അംഗങ്ങൾ.
ഹെലികോപ്റ്ററിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തെ "ദേശീയ ദുരന്തം" എന്ന് ചീഫ് ഓഫ് സ്റ്റാഫ് ജൂലിയസ് ഡെബ്ര വിശേഷിപ്പിച്ചു. രാജ്യത്തിന്റെ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്