ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതുതായി രൂപീകരിച്ച വനിതാ വിഭാഗത്തിനായി ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിച്ചതായി റിപ്പോർട്ട്.
ജമാഅത്ത്-ഉൽ-മുഅ്മിനത്ത് എന്ന പേരിൽ ഒരു വനിതാ വിഭാഗം രൂപീകരിക്കുന്നതായി ഒക്ടോബർ ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫണ്ട് സ്വരൂപിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി സംഘടന തുഫത് അൽ-മുഅ്മിനത്ത് എന്ന പേരിൽ ഒരു ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിച്ചതായി പറയപ്പെടുന്നു.
കോഴ്‌സിൻ്റെ ഭാഗമായി സ്ഥാപകൻ മസൂദ് അസറിൻ്റെയും കമാൻഡർമാരുടെയും ബന്ധുക്കൾ ഉൾപ്പെടെയുള്ള ജെയ്‌ഷെ നേതാക്കളുടെ കുടുംബത്തിലെ വനിതകൾ, ജിഹാദിനെയും ഇസ്ലാമിനെയും അടിസ്ഥാനമാക്കി മറ്റുള്ളവരെ അവരുടെ 'കടമകളെ'ക്കുറിച്ച് പഠിപ്പിക്കും.
ഓൺലൈനായി നടത്തുന്ന ഈ റിക്രൂട്ട്‌മെൻ്റ് നവംബർ 8-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. കോഴ്സിൽ ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും ഇപ്പോൾ 500 പാകിസ്താനി രൂപയും (156 ഇന്ത്യൻ രൂപ) പിരിക്കുകയും അവരെക്കൊണ്ട് ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദിവസവും 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് അസറിൻ്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസറുമായിരിക്കും. ഇവരുടെ ക്ലാസുകൾ സ്ത്രീകളെ സംഘടനയുടെ വനിതാവിഭാഗത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.
ഒക്ടോബർ 8-നാണ് അസർ ജമാഅത്ത് വനിതാ യൂണിറ്റ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 19-ന് പാക് അധിനിവേശ കശ്മീരിൽ ദുഖ്തരാൻ-ഇ-ഇസ്ലാം എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്