വാഷിംഗ്‌ടൺ: ഉക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലന്‍സ്കിയെ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. അലാസ്കയിൽ പുടിനുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സെലൻസ്കിയെ അറിയിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം ഒന്നരമണിക്കൂർ നീണ്ടെന്ന് സെലൻസ്കി അറിയിച്ചു.
തിങ്കളാഴ്ച വാഷിങ്ടൺ ഡിസിയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന കരാറിലെത്താൻ ഉക്രെയ്ൻ തയ്യാറാണെന്ന് ട്രംപിനോട് ആവർത്തിച്ചുവെന്നും സെലൻസ്കി വ്യക്തമാക്കി.
അതേസമയം ലോകം ആകാംഷയോടെ ഉറ്റുനോക്കിയ യുഎസ്-റഷ്യൻ പ്രസിഡന്റുമാരുടെ അലാസ്ക ഉച്ചകോടിക്ക് നിരാശാജനകമായ പര്യവസാനമുണ്ടായത്.
ഉക്രെയ്നിലെ സംഘർഷത്തിന് അറുതിവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു. നിർണായകമായ വെടിനിർത്തൽ കരാറിലോ മറ്റ് ധാരണകളിലോ എത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സാധിച്ചില്ല.
ഏറെ പ്രതീക്ഷയോടെ അലാസ്കയിൽ നടന്ന ഉച്ചകോടി, മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും ഇരുപക്ഷവും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് പരാജയപ്പെട്ടത്. ഉക്രെയ്നിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രധാന ആവശ്യം.
എന്നാൽ, റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതും റഷ്യയുടെ സുരക്ഷാ താൽപര്യങ്ങൾ അംഗീകരിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ വെടിനിർത്തലിന് തയ്യാറല്ലെന്ന കർശന നിലപാടിലായിരുന്നു പ്രസിഡന്റ് പുടിൻ. അതോടെ വെടിനിർത്തൽ എന്ന പ്രാഥമിക ലക്ഷ്യം നേടാനാകാതെ ഉച്ചകോടി അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
