റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി പറഞ്ഞു; വീണ്ടും ആവർത്തിച്ച് ട്രംപ് 

OCTOBER 20, 2025, 7:10 AM

വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യ  വൻതോതിലുള്ള തീരുവകൾ തുടർന്നും നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ട്രംപ് പറഞ്ഞു- റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

മോദിയും ട്രംപും തമ്മിലുള്ള അത്തരമൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. 

vachakam
vachakam
vachakam

ഇന്ത്യയുടെ നിലപാട് ഇതാണെങ്കിൽ അവർ വൻതോതിലുള്ള താരിഫ് നൽകുന്നത് തുടരുമെന്നും ഇന്ത്യ അതാ​ഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പ് നൽകിയെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam