ട്രംപിന് സമാധാന നൊബേല്‍ കിട്ടിയേ തീരൂ! നോര്‍വേ ധനമന്ത്രിയെ വിളിച്ച് ഇംഗിതം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ്

AUGUST 14, 2025, 2:56 PM

ഓസ്‌ലോ: തനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം വേണമെന്ന് നോര്‍വേ ധനമന്ത്രിയോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ മാസം താരിഫ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നോര്‍വേയുടെ ധനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗിനെ ഫോണില്‍ വിളിച്ചപ്പോഴാണ് ട്രംപ് ഇംഗിതം വെളിപ്പെടുത്തിയത്. നോര്‍വെയിലെ ബിസിനസ് ദിനപത്രമായ ഡാഗന്‍സ് നെയറിംഗ്സ്ലിവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

തലസ്ഥാനമായ ഓസ്‌ലോയിലെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് സ്റ്റോള്‍ട്ടന്‍ബര്‍ഗിന് ട്രംപിന്റെ ഫോണ്‍കോള്‍ വരുന്നത്. തന്റെ മുന്‍ഗാമികളായ നാല് പ്രസിഡന്റുമാര്‍ക്ക് ലഭിച്ച നോര്‍വീജിയന്‍ ബഹുമതിക്ക് താനും അര്‍ഹനാണെന്ന് ട്രംപ് സ്റ്റോള്‍ട്ടന്‍ബര്‍ഗിനോട് പറഞ്ഞു. ഇസ്രായേല്‍, പാകിസ്ഥാന്‍, കംബോഡിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സമാധാന കരാറുകള്‍ക്കോ വെടിനിര്‍ത്തലുകള്‍ക്കോ മധ്യസ്ഥത വഹിച്ചതിന് ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. 

യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ മുന്‍ സെക്രട്ടറി ജനറലാണ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്. ട്രംപുമായി മികച്ച ബന്ധമാണ് അദ്ദേഹത്തിനുള്ളത്. നൊബേല്‍ മുന്നില്‍ കണ്ടുതന്നെ നോര്‍വേക്ക് 15% താരിഫ് മാത്രമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

നോര്‍വെ പാര്‍ലമെന്റ് നിയോഗിക്കുന്ന അഞ്ചംഗ കമ്മറ്റിയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ പ്രഖ്യാപിക്കുക. നൂറു കണക്കിന് ശുപാര്‍ശകളാണ് ഓരോ വര്‍ഷവും സമിതിക്ക് ലഭിക്കുക. ഒക്ടോബറിലാണ് സമ്മാന പ്രഖ്യാപനം. ഉക്രെയ്ന്‍ യുദ്ധത്തിലും ഗാസ സംഘര്‍ഷത്തിലും ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലുമെല്ലാം ട്രംപ് നടത്തുന്ന ഇടപെടലുകള്‍ സമാധാന നൊബേല്‍ കൂടി ലക്ഷ്യമിട്ടാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ട് താന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടെങ്കിലും ഇന്ത്യ ഇത് പാടെ നിരാകരിച്ചു. ഇത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താനുള്ള ഒരു കാരണം ഇതാണ്. അതേസമയം ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ചും അദ്ദേഹത്തിന്റെ പേര് സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തും പാകിസ്ഥാന്‍ യുഎസ് പ്രസിഡന്റിന്റെ ഗുഡ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam