ഡൽഹി :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ദക്ഷിണ കൊറിയയിൽ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ബിസിനസ് നേതാക്കൾക്കുള്ള ഒരു ഉച്ചഭക്ഷണ വിരുന്നിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രശംസ.
അതേസമയം, അദ്ദേഹത്തെ പ്രശംസിച്ചതിന് പിന്നാലെ ഈ വർഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ താൻ വ്യക്തിപരമായി ഇടപെട്ടുവെന്ന തന്റെ അവകാശവാദം ട്രംപ് ആവർത്തിച്ചു.
''രണ്ട് ആണവ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധം ചെയ്യാന്‍ അനുവദിക്കണമെന്ന് അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. അവര്‍ ശക്തരായ ആളുകളാണ്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അദ്ദേഹം കടുപ്പക്കാരനുമാണ്.
ഈ സാഹചര്യത്തില്‍ വ്യാപാരക്കരാര്‍ ഉണ്ടാക്കില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം, അവര്‍ വിളിച്ച് ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞു.'' - ട്രംപ് വ്യക്തമാക്കി. പാകിസ്താന്‍ പ്രധാനമന്ത്രിയെ വിളിച്ചും സമാന കാര്യം പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
