 
            -20251030121054.jpg) 
            
ഡാകാര്‍ (സെനഗല്‍): ലോക പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരന്‍ വൊളെയ് സോയിങ്കയുടെ വീസ റദ്ദാക്കി യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഗാണ്ടയിലെ മുന്‍ ഏകാധിപതി ഈദി അമീന്റെ 'വെള്ളക്കാരനായ പതിപ്പെ'ന്ന് വിശേഷിപ്പിച്ച് ഈയിടെ അദ്ദേഹം ഒരു പരാമര്‍ശം നടത്തിയിരുന്നു. ഇതാകാം നടപടിക്ക് കാരണമെന്നാണ് 91 കാരനായ സോയിങ്ക പറയുന്നത്. 
1986 ലെ സാഹിത്യ നൊബേല്‍ ജേതാവുമായ അദ്ദേഹം ഏറെക്കാലം യുഎസില്‍ അധ്യാപകനായിരുന്നു. മാത്രമല്ല സോയിങ്കയ്ക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡും ഉണ്ടായിരുന്നതാണ്. ട്രംപ് ആദ്യതവണ യുഎസ് പ്രസിഡന്റായ 2017 ല്‍ സോയിങ്ക പ്രതിഷേധ സൂചകമായി ഗ്രീന്‍ കാര്‍ഡ് നശിപ്പിച്ചിരുന്നു. സന്ദര്‍ശന വീസ ആവശ്യമെങ്കില്‍ വീണ്ടും അപേക്ഷിക്കാനാണ് യുഎസ് അധികൃതരുടെ നിര്‍ദേശം. ഇനി അപേക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.
''ഇത് എന്നെക്കുറിച്ചല്ല. എനിക്ക് യുഎസിലേക്ക് മടങ്ങുന്നതിന് താല്‍പര്യമില്ല. പക്ഷേ, ഇതില്‍ ഒരു തത്വം ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യന്‍ എവിടെയായിരുന്നാലും മാന്യമായി പെരുമാറാന്‍ അര്‍ഹരാണ്. എന്റെ വീസ റദ്ദാക്കിയതില്‍ ഞാന്‍ വളരെ സംതൃപ്തനാണെന്ന് കോണ്‍സുലേറ്റിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''- സോയിങ്ക പറഞ്ഞു. 
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
