കണ്ണില്ലാത്ത ക്രൂരത! ജീവനോടെ വാലില്‍ തീ കൊളുത്തി, കാട്ടാനയെ കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

DECEMBER 19, 2025, 7:14 PM

കൊളംബോ: ശ്രീലങ്കയില്‍ കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേര്‍ അറസ്റ്റില്‍. 42നും 50നും ഇടയില്‍ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അനുരാധാപുരയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാക്കളെ ഡിസംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു. 

ആനയുടെ വാലില്‍ യുവാക്കള്‍ തീ കൊളുത്തുന്നതും അതിന് മുന്‍പ് വെടിവച്ച് പരിക്കേല്‍പ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശ്രീലങ്കന്‍ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്. കൊളംബോയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് കൊടുംക്രൂരത നടന്നത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാനുള്ള വെറ്റിനറി വിദഗ്ധന്റെ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. 

ശ്രീലങ്കയില്‍ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന. ശ്രീലങ്കയില്‍ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 1976 ന് ശേഷം വധശിക്ഷ നടപ്പിലാക്കാത്തതിനാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 400 കാട്ടാന ആക്രമണങ്ങളാണ് ശ്രീലങ്കയിലുണ്ടാവുന്നത്. 7000ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam