പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് മരണം, 64 പേർക്ക് പരിക്ക്

AUGUST 13, 2025, 9:39 PM

കറാച്ചി : പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷത്തിനിടെ വെടിവെപ്പിൽ മൂന്ന് മരണം. 64 പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. രണ്ട് വ്യത്യസ്ത  സംഭവങ്ങളിലായാണ് ആളുകൾക്ക് പരിക്കേറ്റത്. 

കൊരാങി, ല്യാരി, മെഹ്മുദാബാദ്, അക്തർ കോളനി, കെമാരി, ജാക്‌സൺ, ബാൽദിയ, ഒറാങി ടൗൺ, പാപോഷ് നഗർ തുടങ്ങിയ ഇടങ്ങളിലാണ് ഏരിയൽ ഫയറിങ് ഉണ്ടായത്. 

പരിക്കേറ്റവരെ സിവിൽ, ജിന്ന, അബ്ബാസി ഷഷീദ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുലിസ്താൻഇജൗഹറിലെ സ്വകാര്യ ആശുപത്രിയിലും ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അസീസാബാദിൽ ചെറിയ കുട്ടിയും കൊരാങിയിൽ സ്റ്റീഫൻ എന്നയാളുമാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട മൂന്നാമനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പരിക്കേറ്റവരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കറാച്ചിയിലുടനീളം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam