ദുബൈ: യുഎഇ സെൻട്രൽ ബാങ്ക് (CBUAE) ഒവർനൈറ്റ് ഡെപ്പോസിറ്റ് ഫസിലിറ്റിക്ക് (ODF) ബാധകമായ ബേസ് പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 4.15%ൽ നിന്ന് 3.90% ആയി കുറയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രി ആണ് പ്രഖ്യാപിനം ഉണ്ടായത്.
അമേരിക്കൻ ഫെഡറൽ റിസർവ് (US Federal Reserve) ഇന്ന് റിസർവ് ബാലൻസുകൾക്ക് (IORB) ലഭിക്കുന്ന പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതിനെത്തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
“CBUAE എല്ലാ ഷോർട്ട്-ടേം ലിക്വിഡിറ്റി ബോറോവിംഗ് സൗകര്യങ്ങൾക്കായും, ബേസ് റേറ്റിന് 50 ബേസിസ് പോയിന്റ് അധികമായി പലിശനിരക്ക് നിലനിർത്തും” എന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ബേസ് റേറ്റ്, അമേരിക്കൻ ഫെഡറൽ റിസർവിന്റെ IORB നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ധനനയത്തിന്റെ (monetary policy) പൊതുവായ നിലപാട് സൂചിപ്പിക്കുന്നതും, യുഎഇയിലെ ഓവർനൈറ്റ് മണി മാർക്കറ്റ് പലിശനിരക്കുകൾക്കായുള്ള അടിസ്ഥാന നിരക്കായി (effective floor) പ്രവർത്തിക്കുന്നതുമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
