ബാങ്കോക്ക്: കംബോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ തായ്‌ലന്‍ഡ് പട്ടാള നിയമം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഷെല്ലിംഗ് രണ്ടാം ദിവസവും തുടരുകയാണ്.
സംഘര്‍ഷം തുടര്‍ന്നാല്‍ അത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് തായ്‌ലന്‍ഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായച്ചൈ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. ഏറ്റുമുട്ടലില്‍ ഇപ്പോള്‍ കൂടുതല്‍ കനത്ത ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെച്ചായച്ചൈ പറഞ്ഞു. വ്യാഴാഴ്ച അതിര്‍ത്തി സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 16 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിയില്‍ തായ്‌ലന്‍ഡ് നിരോധിത ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതായി കംബോഡിയ ആരോപിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. ഇരു രാജ്യങ്ങളും കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ അണിനിരത്തുന്നതും പരസ്പരം ഭീഷണിപ്പെടുത്തുന്നതും അന്താരാഷ്ട്ര മധ്യസ്ഥത നിരസിക്കുന്നതും യുദ്ധത്തിന്റെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
