ലാഹോർ: ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം. 22 പേർ മരിക്കുകയും, 200 ലധികം പേർക്ക് പരിക്കേറ്റതുമായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ലാഹോർ ഉൾപ്പെടെ പല നഗരങ്ങളിലും സംഘർഷം ഇപ്പോഴും തുടരുകയാണ്.ഇന്നലെ യുഎസ് കോൺസുലേറ്റിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ കോൺസുലേറ്റിന് ഉള്ളിലുണ്ടായിരുന്ന സുരക്ഷാഭടൻമാർ വെടിയുതിർത്തിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് 22 പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവരുന്നത്.
കറാച്ചി വലിയ സംഘർഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. വിഷയത്തിൽ പൊലീസിനോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. യുഎസ് കോൺസുലേറ്റിലേക്ക് ബാരിക്കേഡുകൾ തകർത്ത് കയറിയ പ്രതിഷേധക്കാർ ജനാലകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി
ഇറാൻ-അമേരിക്ക ചർച്ചകൾ ഇസ്ലാമാബാദിൽ; ലോകം ഉറ്റുനോക്കുന്ന അഞ്ച് പ്രധാന നിബന്ധനകൾ പുറത്ത്