മോസ്‌കോ: ഐസിസ് പോലുള്ള ഭീകര സംഘടനകളെ ചെറുക്കാനും കറുപ്പ് പോലുള്ള ലഹരി ഉത്പാദനം നിര്‍ത്താനും താലിബാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അഫ്ഗാന്റെ സ്ഥിരതയില്‍ താലിബാന്റെ പങ്കിനെ പുടിന്‍ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ റഷ്യ അംഗീകരിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു പുടിന്‍.
താലിബാന്‍ അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ വ്യക്തമായി നിയന്ത്രിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു. ഐസിസ് പോലുള്ള ഭീകരസംഘടനകള്‍ക്കെതിരേ പോരാടാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്തെ കറുപ്പ് ഉത്പാദനം ഗണ്യമായി കുറയ്ക്കുകയും അവരുടെ അതിര്‍ത്തിക്കുള്ളില്‍നിന്നുള്ള മയക്കുമുരുന്ന് ഭീഷണികള്‍ സജീവമായി പരിഹരിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. താലിബാനെ അംഗീകരിച്ച ആദ്യ രാജ്യമാണ് റഷ്യ.
ഭീകരതയ്ക്കെതിരേ താലിബാന്‍ പ്രവര്‍ത്തിക്കുന്നുവവെന്ന് വ്യക്തമാക്കുന്നതിലൂടെ പുടിന്‍ പാകിസ്താന്റെ വാദങ്ങളേയും ദുര്‍ബലപ്പെടുത്തി. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന തെഹ്രികെ താലിബാന്‍ പാകിസ്താന്‍ വഴി (ടിടിപി) താലിബാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പാകിസ്താന്‍ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇന്ത്യയുടെ പാവയാണെന്നാണ് പാകിസ്താന്‍ ആരോപിച്ചിരുന്നത്. പാകിസ്താനിലെ വിമത നീക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
