വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും അല്ലാതെ ഏഷ്യന്‍ രാജ്യമായ തായ്‌വാനും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പെട്രോ കെമിക്കല്‍ ഉല്‍പ്പന്നമായ നാഫ്തയുടെ ഇറക്കുമതിയിലാണ് തായ്‌വാന്‍ ഇന്ത്യയെ മറികടന്ന് റഷ്യന്‍ ഇറക്കുമതി പട്ടികയില്‍ ഒന്നാമതെത്തിയത്. അമേരിക്കയുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് തായ്‌വാന്‍.
ട്രംപ്പിന്റെ പുതിയ താരിഫ് നയത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ മാത്രം 25 ശതമാനമാണ് അധികമായി ഇന്ത്യയ്ക്ക് പിഴചുമത്തിയത്. എന്നാല്‍ സൗഹൃദ രാജ്യമായ തായ്‌വാനെതിരെയും ട്രംപ് അധിക താരിഫ് ചുമത്തുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. നാഫ്ത ഇറക്കുമതിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 1.3 ബില്യന്‍ യുഎസ് ഡോളറിന്റെ ഇടപാടുകളാണ് തായ്‌വാന്‍ റഷ്യയുമായി നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്