ബേണ്‍: ട്രംപിന്റെ തീരുവയെ പരിഹസിച്ച് പ്രമുഖ വാച്ച് കമ്പനി. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 39 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെയാണ് സ്വിസ് വാച്ച് നിര്‍മാതാക്കളായ 'സ്വാച്ച്' പരിസഹിച്ചത്. പുതുതായി പുറത്തിറക്കിയ വാച്ചില്‍ മൂന്ന്, ഒന്‍പത് എന്നീ അക്കങ്ങളുടെ സ്ഥാനം മാറ്റിയായിരുന്നു പരിഹാസം.
സാധാരണ വാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് എന്ന അക്കത്തിന്റെ സ്ഥാനത്ത് ഒന്‍പതും, ഒന്‍പതിന്റെ സ്ഥാനത്ത് മൂന്നും ആണ് ഈ വാച്ചില്‍ നല്‍കിയിരിക്കുന്നത്. ഇത് യുഎസ് ചുമത്തിയ 39 ശതമാനം തീരുവയെ സൂചിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
'What If Tariffs?' എന്നാണ് പുതിയ വാച്ചിന് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാച്ച് നിര്‍മിച്ചിരിക്കുന്നതെന്നാണ് 'സ്വാച്ച്' വെബ്സൈറ്റില്‍ നല്‍കിയ വിവരണം. ഇത് ലിമിറ്റഡ് എഡിഷന്‍ മോഡലായിരിക്കുമെന്നും കമ്പനി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
