അബൂജ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ സ്ഥാപകന്‍ മൊഹമ്മദ് യൂസഫിന്റെ ഇളയ മകന്‍ മുസ്ലീം മുഹമ്മദ് യൂസഫ് അയല്‍ രാജ്യമായ ചാഡില്‍ അറസ്റ്റിലായി. ചാഡില്‍ ഒരു ജിഹാദി സംഘത്തെ നയിക്കുകയായിരുന്നു 18 വയസുകാരനായ മുസ്ലീം മുഹമ്മദ് യൂസഫ്. അഞ്ച് ഭീകരരും യൂസഫിനൊപ്പം അറസ്റ്റിലായിട്ടുണ്ട്.
15 വര്‍ഷത്തോളമായി ലേക്ക് ചാഡ് മേഖലയില്‍ ഭീകരത വിതച്ച ഈ സംഘം ഗ്രാമങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പിതാവ് സ്ഥാപിച്ച ബോക്കോ ഹറാമില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് ഗ്രൂപ്പിന് വേണ്ടിയാണ് മുസ്ലീം മുഹമ്മദ് യൂസഫ് പ്രവര്‍ത്തിച്ചിരുന്നത്. 2009ല്‍ ബോക്കോ ഹറാമിനെതിരായ സൈനിക നടപടിക്കിടെ മുഹമ്മദ് യൂസഫ് കൊല്ലപ്പെടുമ്പോള്‍ മുസ്ലീം മുഹമ്മദ് യൂസഫ് ശൈശവ പ്രായത്തിലായിരുന്നു.
അബ്ദുറഹ്മാന്‍ മഹാമത് അബ്ദുലായെ എന്ന് വിളിക്കപ്പെടുന്ന യൂസഫ്, ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് നേതാവ് അബു മുസ്അബ് അല്‍ബര്‍നാവി എന്ന ഹബീബ് യൂസഫിന്റെ ഇളയ സഹോദരനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
