യു.എ.ഇയിലെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ നേരിട്ടുള്ള പഠനം പുനരാരംഭിക്കും

APRIL 19, 2026, 7:19 PM

അബുദാബി: യു.എ.ഇയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. എന്നാല്‍ നേരിട്ടുള്ള പഠനത്തോടൊപ്പം ഓണ്‍ലൈന്‍ പഠനമോ രണ്ടും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതിയോ തിരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അനുവാദമുണ്ട്. സ്‌കൂള്‍ ബസ് സര്‍വീസുകളും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ സര്‍വ്വകലാശാലകളും തിങ്കളാഴ്ച മുതല്‍ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.

ഓരോ സ്‌കൂളുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനം രക്ഷിതാക്കളെ സര്‍ക്കുലര്‍ വഴി അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനിലേക്ക് പഠനം മാറിയത്. അതേസമയം കെഎച്ച്ഡിഎ അനുമതി പ്രകാരം യു.എ.ഇയിലെ സ്വകാര്യ നഴ്‌സറികളും ഏര്‍ലി ചൈല്‍ഡ്ഹുഡ് സെന്ററുകളും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

സര്‍ക്കാര്‍, വാണിജ്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി. മറ്റ് കേന്ദ്രങ്ങള്‍ നിശ്ചിത നിബന്ധനകളോടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍ തുടരും. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി അധ്യാപകര്‍ വീട്ടില്‍ നേരിട്ടെത്തി പഠിപ്പിക്കുന്ന പുതിയ സേവനങ്ങളും കെഎച്ച്ഡിഎ ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam