മോസ്‌കോ: ഗള്‍ഫ് മേഖലയില്‍ അമേരിക്കയും ഇറാനും തമ്മില്‍ വര്‍ധിച്ച് വരുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി റഷ്യ. മേഖലയിലെ സൈനിക ഏറ്റുമുട്ടലുകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊര്‍ജ്ജ വിതരണത്തെയും തകര്‍ക്കുമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നും റഷ്യന്‍ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ പ്രവചനാതീതമാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. നയതന്ത്ര ചാനലുകള്‍ വഴി സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ മോസ്‌കോ ഏതൊരു സഹായത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ അസ്ഥിരത രാജ്യാന്തര എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. സമാധാനം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിച്ചാല്‍ മാത്രമേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കുള്ളൂ എന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. ഇതിനിടെ ചരക്കുകപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നടപടിക്ക് ഉടന്‍ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
