യുദ്ധ ഭീകരതയുടെ നേര്‍സാക്ഷ്യം; വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ പുരസ്‌കാരം മൊഹമ്മദ് സലേമിന്

APRIL 18, 2024, 7:09 PM

ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന് 2024 ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ്. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ മുഹമ്മദ് സലേം പകർത്തിയ ചിത്രത്തിനാണ് പുരസ്‌കാരം. 

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുട്ടിയുടെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന യുവതിയുടെ ചിത്രമാണ് സലേം പകര്‍ത്തിയത്. സൗത്ത് ഗാസയിലെ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ നിന്ന് ഒക്ടോബർ 17 നാണ് ചിത്രം പകര്‍ത്തിയത്.

vachakam
vachakam
vachakam

ചിത്രത്തിലുള്ള 36 കാരിയായ സ്ത്രീയാണ് അബു മമർ. അവാർഡ് വാർത്തയെ മുഹമ്മദ് സ്വാഗതം ചെയ്‌തപ്പോൾ, ഈ ചിത്രം ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് തനിക്ക് തോന്നിയെന്നും ഈ അംഗീകാരം ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചതായും റോയിട്ടേഴ്‌സ് പിക്ചര്‍ ആൻഡ് വീഡിയോ ഗ്ലോബല്‍ എഡിറ്റര്‍ റിക്കി റോജേഴ്‌സ് ആംസ്റ്റര്‍ഡാമില്‍ പറഞ്ഞു.

ചിത്രം യുദ്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്മാരാക്കുമെന്ന് സലേം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 99 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam