പാസ്‌പോർട്ട് വേണ്ട, ഡിജിറ്റൽ ഐ.ഡി. തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം; സൗദിയിൽ വിസിറ്റ് വിസക്കാർക്ക് ആശ്വാസം

DECEMBER 5, 2025, 3:39 AM

റിയാദ്: വിസിറ്റ് വിസയിൽ സൗദി അറേബ്യയിൽ എത്തിയിട്ടുള്ളവർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ ഐ.ഡി.ഉപയോഗിക്കാമെന്ന് സൗദി പാസ്‌പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തിഗത സേവനങ്ങൾക്കായുള്ള ‘അബ്‌ഷിർ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഈ ഡിജിറ്റൽ ഐ.ഡി. ലഭ്യമാണ്.

രാജ്യത്ത് അംഗീകൃതവും വിശ്വസനീയവുമായ തിരിച്ചറിയൽ രേഖയാണിതെന്ന് ഡയറക്ടറേറ്റ് തങ്ങളുടെ ‘എക്‌സ്’ പോസ്റ്റിലൂടെ വ്യക്തമാക്കി.

vachakam
vachakam
vachakam

രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുമ്പോൾ ‘അബ്‌ഷിർ’ പ്ലാറ്റ്‌ഫോം തുറന്ന് ഈ ഡിജിറ്റൽ ഐ.ഡി. കാണിച്ചാൽ മതിയാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam