ദോഹ: മാസങ്ങൾ നീണ്ട ഉപരോധത്തിനുശേഷം ഗാസയ്ക്ക് കൂടുതൽ സഹായം നൽകി ഖത്തർ. ഇസ്രായേൽ ആക്രമണം തുടരുന്ന ഗാസയിലേക്ക് അവശ്യസാധനങ്ങൾ അടങ്ങിയ 49 ട്രക്കുകളാണ് ഖത്തർ എത്തിക്കുന്നത്.
ഒരു ലക്ഷത്തിലേറെ പേർക്ക് സഹായം ലഭിക്കും. ഖത്തർ ചാരിറ്റിയുടെയും ഖത്തർ റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് വഴിയാണ് ഖത്തർ സഹായം എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏകദേശം 30,000 പേർക്ക് പ്രയോജനപ്പെടുന്ന 4,704 ഭക്ഷ്യ പാഴ്‌സലുകൾ, 50,000 പേർക്കുള്ള ഭക്ഷ്യ ബാങ്കുകൾ, 43,000 പേർക്ക് പ്രയോജനപ്പെടുന്ന 174 ടൺ ധാന്യപ്പൊടി, 5,000 യൂണിറ്റ് ബേബി ഫുഡ് എന്നിവ ഖത്തറിന്റെ സഹായത്തിൽ ഉൾപ്പെടുന്നു.
സഹായം വഹിക്കുന്ന ട്രക്കുകൾ നിലവിൽ ഈജിപ്തിലും ജോർദാനിലുമാണ്. കെറം ഷാലോം, റാഫ അതിർത്തികൾ വഴി ഇവ ഉടൻ ഗാസയിൽ പ്രവേശിക്കും.
മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, ഗാസയിലേക്ക് സഹായമെത്തിക്കുന്നതായി മാനുഷിക ഇടനാഴി തുറക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാലസ്തീനികൾക്കുള്ള സഹായമെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്