ദോഹ: ഇറാൻ-യുഎസ് സംഘർഷം കടുക്കുന്നതിനിടെ ഖത്തറിന് നേരെയുണ്ടായ മൂന്നാംഘട്ട മിസൈലാക്രമണത്തെയും വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം (MOD) അറിയിച്ചു.
ശനിയാഴ്ച രാജ്യത്തെ വിവിധ മേഖലകളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ അതീവ ജാഗ്രതയോടെയും കൃത്യമായ ഏകോപനത്തോടെയും തകർത്തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷാ സന്നാഹങ്ങൾ പൂർണ്ണ സജ്ജമാണെന്നും ശത്രുനീക്കങ്ങൾ കണ്ടെത്തിയ ഉടൻ തന്നെ മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ പദ്ധതി (Operational Plan) അനുസരിച്ച് അവയെ നേരിട്ടതായും അധികൃതർ അറിയിച്ചു.
ഖത്തറിന്റെ ആകാശപരിധിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ എല്ലാ മിസൈലുകളും തകർക്കാൻ സൈന്യത്തിന് സാധിച്ചു. ഏത് തരത്തിലുള്ള ബാഹ്യ ഭീഷണികളെയും നേരിടാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഖത്തർ സായുധ സേനയ്ക്ക് പൂർണ്ണ പ്രാപ്തിയുണ്ടെന്നും നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഭീതിയൊഴിഞ്ഞ സാഹചര്യത്തിൽ സ്വദേശികളും പ്രവാസികളും സന്ദർശകരും ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ വഴിയുള്ള വ്യാജവാർത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
