നയ്റോബി : കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണ് 12 മരണം.5Y-CCA എന്ന വിമാനമാണ് തകർന്നതെന്നു കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്കുള്ള യാത്രാമധ്യേയാണ് പ്രാദേശിക സമയം രാവിലെ 8.30 ഓടെ വിമാനം തകർന്ന് വീണത്.
പ്രദേശമാകെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്.അപകടമുണ്ടായതിനു പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി.അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
