ഫ്രാൻസ്: പാരിസില്‍ ഒന്‍പതോളം മുസ്ലീം പള്ളികള്‍ക്ക് പുറത്ത് പന്നിത്തലകള്‍. ചിലതിന് മുകളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പേരുണ്ട്. അഞ്ചോളം പന്നിത്തലകളിലാണ് മാക്രോണിന്റെ പേരുള്ളത്.
അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരെ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. ആഗോള തലത്തില്‍ ഇസ്ലാം വിരുദ്ധ വികാരം വര്‍ധിക്കുന്നതിനിടെ ഫ്രാന്‍സിന്റെ മുസ്ലീം അനുകൂല നിലപാടും പാലസ്തീന്‍ അനുകൂല നിലപാടുമാണ് ഇത്തരം ഒരു ആക്രമണത്തിന് പിന്നിലെന്ന സൂചനകളുണ്ട്.
നാല് പന്നിത്തലകള്‍ പാരിസ് പള്ളികളുടെ പുറത്ത് നിന്നും അഞ്ച് പന്നിത്തലകള്‍ തലസ്ഥാന നഗരത്തിന് പുറത്തുള്ള പള്ളികളിൽ നിന്നുമായാണ് ലഭിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാരിസ് പള്ളിയുടെ പ്രിസഡന്റ് അലിം ബുരാഹീ പന്നിത്തല കണ്ടത്.
മുസ്ലീം സഹോദരന്മാര്‍ക്ക് സമാധാനത്തോടെ അവരുടെ പ്രാര്‍ഥനകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലൂ പറഞ്ഞു.
മുന്‍കാല നടപടികള്‍ക്ക് സമാന്തരമായി നടപടികളെ വരച്ചു വെക്കാന്‍ കഴിയില്ല. രാത്രി നടന്ന ഈ കൃത്യത്തിന് പിന്നില്‍ വിദേശ ഇടപെടലുകളും ഉണ്ടായേക്കാം എന്നും ബ്രൂണോ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
