പെറുവിൽ ഇരകളുടെ നീതി ആശങ്കയിൽ; പ്രതികൾക്ക് കൂട്ടമാപ്പ്

AUGUST 13, 2025, 9:28 PM


1980-2000 കാലത്തെ ആഭ്യന്തര യുദ്ധത്തിൽ അതിക്രമങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് വിചാരണ നേരിടുന്ന സൈനികർ, പൊലീസ്, സിവിലിയൻ മിലീഷ്യ അംഗങ്ങൾ എന്നിവർക്കു മാപ്പ് നൽകി പെറു പ്രസിഡന്റ് ദിന ബൊലുവാർട്ടെ. 70 വയസ്സിന് മുകളിലുള്ള ശിക്ഷ അനുഭവിക്കുന്നവരെയും മോചിപ്പിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം പെറുവിന്റെ സത്യ-പുനരൈക്യ കമ്മീഷൻ റിപ്പോർട്ട് പ്രകാരം യുദ്ധകാലത്ത് ഷൈനിംഗ് പാത്ത്, ടുപാക് അമാരു എന്നീ വിമതസംഘങ്ങളുമായുണ്ടായ ഏറ്റുമുട്ടലിൽ 70,000 പേർ കൊല്ലപ്പെട്ടു, 20,000 പേരെ കാണാതായി എന്നാണ് കണക്കുകൾ.

vachakam
vachakam
vachakam

കോൺഗ്രസ് 2024 ജൂലൈയിൽ പാസാക്കിയ ഈ നിയമം, Inter-American Court of Human Rights ആവശ്യപ്പെട്ട സസ്പെൻഷൻ ഉത്തരവ് അവഗണിച്ച് ബൊലുവാർട്ടെ ഒപ്പിടുകയായിരുന്നു. ഈ നിയമപ്രകാരം, ഇത്തരം കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന 70 വയസ്സിന് മുകളിലുള്ളവർക്ക് മോചനം നൽകും. ബൊലുവാർട്ടെ 2022-ൽ പെറുവിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ “തീവ്രവാദത്തിനെതിരെ, ജനാധിപത്യ സംരക്ഷണത്തിനായി പോരാടിയ സേനയെ ആദരിക്കുകയാണ് സർക്കാർ ചെയ്യുന്നത്” എന്നാണ് പറഞ്ഞത്.

എന്നാൽ മനുഷ്യാവകാശ സംഘടനകൾ ഈ നിയമത്തെ ശക്തമായി വിമർശിക്കുകയാണ്. അവരുടെ അഭിപ്രായത്തിൽ, ഇത് 600-ത്തിലധികം വിചാരണകളും 156 ശിക്ഷകളും നിർത്തലാക്കും, ഇതുവഴി ഇരകൾക്ക് നീതി ലഭിക്കാതെ പോകും. 2023-ൽ, 2002-നു മുമ്പ് നടന്ന മനുഷ്യവിരുദ്ധ കുറ്റങ്ങൾക്ക് കാലാവധി നിയമം കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. ഇതിലൂടെ മുൻ പ്രസിഡന്റ് അൽബർട്ടോ ഫുജിമോരി മോചിതനായിരുന്നു.

യുഎൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ മാപ്പ് 600-ത്തിലധികം വിചാരണകളും 156 ശിക്ഷ വിധികളും നിർത്തലാക്കുകയോ മറികടക്കുകയോ ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം രേഖപ്പെടുത്തിയ ലൈംഗിക അതിക്രമ കേസുകളിൽ 83% കേസുകൾക്ക് ഉത്തരവാദികൾ പ്രധാനമായും സൈനികസേന അംഗങ്ങളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

vachakam
vachakam
vachakam

2023-ൽ, പെറുവിൽ 2002ന് മുമ്പ് നടന്ന മനുഷ്യവിരുദ്ധ കുറ്റങ്ങൾക്ക് കാലാവധി നിയമം കൊണ്ടുവന്നു, അതിലൂടെ നൂറുകണക്കിന് അന്വേഷണങ്ങൾ ആണ് അവസാനിപ്പിച്ചത്. ഇതിലൂടെ മുൻ പ്രസിഡന്റ് അൽബർട്ടോ ഫുജിമോരി (ആർമി നടത്തിയ കൂട്ടക്കൊല ഉൾപ്പെടെ അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ആൾ) മോചിതനായി. അദ്ദേഹം 2024 സെപ്റ്റംബറിൽ മരണമടഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam