വെസ്റ്റ് ബാങ്ക്: ഓസ്കാർ നേടിയ ചലച്ചിത്രം ‘നോ അദർ ലാൻഡ്’ നു വേണ്ടി പ്രവർത്തിച്ച പാലസ്തീൻ ആക്ടിവിസ്റ്റ് ഒദെ മുഹമ്മദ് ഹദാലിൻ വെടിയേറ്റ് കൊല്ലപ്പെട്ടു.
അധിനിവേശ വെസ്റ്റ്ബാങ്കിൽ നടന്ന വെടിവെപ്പിലാണ് അധ്യാപകൻ കൂടിയായ മുഹമ്മദ് ഹദാലിനെ ഒരു ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു.
ഹെബ്രോണിനടുത്തുള്ള ഉം അൽ-ഖൈർ ഗ്രാമത്തിൽ നടന്ന ആക്രമണത്തിനിടെ കുടിയേറ്റക്കാരുടെ വെടിയേറ്റ് ഹദാലിൻ കൊല്ലപ്പെട്ടുവെന്ന് പാലസ്തീൻ അതോറിറ്റിയുടെ വിദ്യാഭ്യാസ മന്ത്രാലയവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
കൂടാതെ,നോ അദർ ലാൻഡിൻ്റെ സംവിധായകരായ ഇസ്രയേലി പത്രപ്രവർത്തകൻ യുവാൽ എബ്രഹാമും പാലസ്തീൻ പത്രപ്രവർത്തകൻ ബാസൽ അദ്രയും ഹദാലിന്റെ കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്.
മസാഫർ യാട്ടയിലെ പാലസ്തീൻ സമൂഹത്തിനെതിരായ ഇസ്രയേലി കുടിയേറ്റക്കാരുടെയും സൈനികരുടെയും ആക്രമണങ്ങൾ അടയാളപ്പെടുത്തുന്ന സിനിമയാണ് ഓസ്കാർ അവാർഡ് ലഭിച്ച നോ അദർ ലാൻഡ്.
സിനിമാ ചിത്രീകരണത്തിൽ സഹായിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഒദെ മുഹമ്മദ് ഹദാലിൻ പ്രശസ്തനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്