പെഷാവര്‍: മൂന്ന് ഓപ്പറേഷനുകളിലായി 26 ഭീകരരെ വധിച്ച് പാക്കിസ്ഥാന്‍ സുരക്ഷാസേന. ഇന്റലിജന്റ്‌സ് വിഭാഗം കൈമാറിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ബജൗര്‍, കോഹട്, കരാക് ജില്ലകളില്‍ വ്യാഴാഴ്ചയായിരുന്നു ഏറ്റമുട്ടല്‍. ഗദ്ദര്‍ ഗ്രാമത്തില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് 22 ഭീകരരെ വധിച്ചത്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്റെ (ടിടിപി) സാന്നിധ്യം ശക്തമാണ്. 2022 നവംബറില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ പാക്ക് സേനയ്ക്ക് നേരെ ഇവരുടെ ആക്രമണം പതിവാണ്.
ഇതിനിടെ, ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിനുനേരെ ചാവേര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ 4 ടിടിപി ഭീകരരെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
