ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ സ്ഫോടനത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക് തലസ്ഥാന നഗരിയിലെ കോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഷഹബാസ് ഷെരീഫ് ആരോപിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. ഇത് ആ രാജ്യത്തെ 'വിഭ്രാന്തിയിലായ' നേതൃത്വം വ്യാജമായ കഥകള്‍ മെനയാന്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി. യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്നും പാകിസ്ഥാന്റെ നിരാശാജനകമായ തന്ത്രങ്ങളില്‍ അവര്‍ വഴിതെറ്റിക്കപ്പെടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
വിഭ്രാന്തിയിലായ പാക് നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും കഴമ്പില്ലാത്തതുമായ ആരോപണങ്ങളെ ഇന്ത്യ നിസ്സംശയം തള്ളിക്കളയുന്നുവെന്ന് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
