ഇസ്ലാമാബാദ്: രഹസ്യമായി ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി പാകിസ്ഥാൻ.
ആണവ പരീക്ഷണങ്ങൾ നടത്തുന്ന ആദ്യ രാജ്യമല്ല തങ്ങളെന്നും അവ പുനരാരംഭിക്കുന്ന ആദ്യ രാജ്യമല്ലെന്നും പാകിസ്ഥാൻ പറഞ്ഞു.
സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) ഒപ്പുവച്ചിട്ടില്ലെങ്കിലും, പരീക്ഷണങ്ങളിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്തുകയും നിയന്ത്രണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്ക ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, റഷ്യ, ചൈന, ഉത്തര കൊറിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ രഹസ്യ ആണവ പരീക്ഷണങ്ങൾ തുടരുകയാണെന്ന് ട്രംപ് ആരോപിച്ചു.
'അവർ പരീക്ഷണം നടത്തുന്നതുകൊണ്ട് ഞങ്ങളും നടത്തും. ഉത്തര കൊറിയ തീർച്ചയായും പരീക്ഷണം നടത്തുന്നുണ്ട്. പാകിസ്താനും നടത്തുന്നുണ്ട്. ആളുകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത വിധം ഭൂമിക്കടിയിലാണ് അവർ പരീക്ഷണം നടത്തുന്നത്.' സിബിഎസ് ന്യൂസ് ലേഖിക നോറ ഓ ഡോണലിനോട് ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
