അബുദാബി: ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയില്‍നിന്ന് പിന്‍മാറാനുള്ള യു.എ.ഇയുടെ തീരുമാനം പൂര്‍ണമായും നയപരമാണെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും രാജ്യത്തിന്റെ ഊര്‍ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി പറഞ്ഞു.
ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുന്‍പ് യു.എ.ഇ മറ്റൊരു രാജ്യവുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഉത്പാദന നിലവാരവുമായി ബന്ധപ്പെട്ട നയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചതിന് ശേഷമാണ് നടപടിയെന്നും അല്‍ മസ്റൂയി പറഞ്ഞു. പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു.
എണ്ണ ഉത്പാദനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങള്‍ നിലകൊള്ളുമെന്നും സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
