മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ മന്ത്രിസഭാ കൗൺസിലിന്റെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. രാജ്യത്തിന് വേണ്ടി ജീവിതകാലം മുഴുവൻ സേവനം ചെയ്ത വ്യക്തിയാണ് സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് എന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്‍റെ ആധുനിക ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ച നേതാവായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സയീദ്. ഒമാനിലെ നവോത്ഥാന കാലഘട്ടത്തിന്‍റെ തുടക്കം മുതൽ തന്നെ അദ്ദേഹം ഭരണനിർവഹണ മേഖലയിൽ സജീവമായി പ്രവർത്തിച്ചു.
ദീർഘകാലം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിതമായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ഒമാന്‍റെ ഭരണ–വികസന യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി നടത്തിയ അദ്ദേഹത്തിന്‍റെ സമർപ്പിത സേവനം ഒമാൻ ജനത എപ്പോഴും നന്ദിയോടെ ഓർക്കുമെന്ന് ദിവാൻ ഓഫ് കോർട്ട് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാശ്ചാത്യ പ്രതിരോധ മേഖലയെ ലക്ഷ്യമിട്ട് ചൈനീസ് സൈബർ ചാരവൃത്തി; ഡച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ
സ്കൂളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിന് നിരോധനം; കടുത്ത നടപടിയുമായി ബ്രിട്ടീഷ് സർക്കാർ, വിദ്യാർത്ഥികളുടെ ശ്രദ്ധ
അമേരിക്കൻ ബോംബാക്രമണത്തെ അതിജീവിച്ച് ഇറാൻ നേതൃത്വം; പക്ഷേ സമാധാന ചർച്ചകൾ പുതിയ ചക്രവ്യൂഹമാകുമോ?
ഏതൊരു പ്രകോപനത്തിനും കനത്ത പ്രഹരം നൽകും; അമേരിക്കയ്ക്ക് ഇറാന്റെ അവസാന മുന്നറിയിപ്പ്, യുദ്ധഭീതിയിൽ