ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ നോർവേയുടെ പ്രമുഖ അംബാസഡർ മോന ജൂൽ സ്ഥാനമൊഴിഞ്ഞതായി നോർവേ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജെഫ്രി എപ്‌സ്റ്റീൻ സംബന്ധിച്ച യുഎസ് സർക്കാർ പുറത്തുവിട്ട വൻതോതിലുള്ള രേഖകളിൽ മോന ജൂലിന്റെ പേരും ഉൾപ്പെട്ടതോടെയാണ് വിവാദം ശക്തമായത്.
ഇതിന്റെ പശ്ചാത്തലത്തിൽ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ നോർവേയുടെ അംബാസഡർ സ്ഥാനത്ത് നിന്നു മോന ജൂലിനെ ആഭ്യന്തര അന്വേഷണത്തിന് വിധേയമായി ഈ ആഴ്ച ആദ്യം സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിനിടെയാണ് അവർ പദവി ഒഴിഞ്ഞത്.
‘ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീനുമായുള്ള മോന ജൂലിന്റെ ബന്ധം ഗുരുതരമായ പിഴവാണ്. ഈ സാഹചര്യത്തിൽ, ഒരു അംബാസഡർ സ്ഥാനത്തിന് ആവശ്യമായ വിശ്വാസം പുനഃസ്ഥാപിക്കുക ബുദ്ധിമുട്ടാണ്,’ നോർവേ വിദേശകാര്യ മന്ത്രി എസ്പൻ ബാർത്ത് ഐഡെ പ്രസ്താവനയിൽ പറഞ്ഞു.
66 വയസ്സുള്ള മോന ജൂൽ മുൻ ജൂനിയർ മന്ത്രിയായിരുന്നു. ഇസ്രയേൽ, ബ്രിട്ടൻ, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളിൽ നോർവേയുടെ അംബാസഡറായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.മോണ ജൂലിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ തോമസ് സ്കെൽബ്രെഡ്, നിലവിലെ സാഹചര്യത്തിൽ തന്റെ ജോലി നിർവഹിക്കുന്നത് അസാധ്യമാണെന്നതിനാലാണ് ജൂൽ സ്വമേധയാ പദവി ഒഴിഞ്ഞതെന്ന് വ്യക്തമാക്കി.
‘ഈ വിഷയത്തിൽ എല്ലാ പ്രസക്തമായ വസ്തുതകളും പുറത്തുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയത്തോട് മോന ജൂൽ പൂർണമായും സഹകരണം തുടരും,’ അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി
ഇറാൻ-അമേരിക്ക ചർച്ചകൾ ഇസ്ലാമാബാദിൽ; ലോകം ഉറ്റുനോക്കുന്ന അഞ്ച് പ്രധാന നിബന്ധനകൾ പുറത്ത്