സമാധാനത്തിനുള്ള നോബേൽ നവി പിള്ളയ്ക്ക്; അഭിമാനമായി തമിഴ് വംശജയായ ദക്ഷിണാഫ്രിക്കൻ നിയമജ്ഞ

OCTOBER 9, 2026, 4:22 AM

ഓസ്ലോ: 2026ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ നിയമജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമായ നവി പിള്ളയ്ക്ക്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 

നവനീതം നവി പിള്ള എന്നറിയപ്പെടുന്ന അവർ ഇന്ത്യൻ വംശജയാണ്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച പിള്ളയുടെ കുടുംബത്തിന് തമിഴ് വേരുകളുണ്ട്. നിയമരംഗത്തെ ദീർഘകാല പ്രവർത്തനത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ വ്യക്തിയാണ് അവർ. 

2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി നവി പിള്ള സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങളിലും വിവിധ മനുഷ്യാവകാശ അന്വേഷണങ്ങളിലും അവർ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നിയമത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് കരിയറിന്റെ മുഖ്യ സവിശേഷതകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam