അന്റാര്‍ട്ടിക്കയില്‍ പുതിയ പ്രതിഭാസം; റോസ് ഐസ് ഷെല്‍ഫ് മുന്നോട്ട് കുതിക്കുന്നു

APRIL 20, 2024, 6:52 AM

അന്റാര്‍ട്ടിക്കയില്‍ പുതിയ പ്രതിഭാസം കണ്ടെത്തി ശാസ്ത്ര ലോകം. പ്രസിദ്ധമായ റോസ് ഐസ് ഷെല്‍ഫ് മുന്നോട്ട് കുതിക്കുകയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെല്‍ഫാണ് റോസ്. ലംബമായി നില്‍ക്കുന്ന ഈ ഐസ് ഷെല്‍ഫിന് 600 കിലോ മീറ്റര്‍ നീളവും ജലനിരപ്പില്‍ നിന്ന് 50 മീറ്ററോളം ഉയരവുമുണ്ട്.

ജിയോഗ്രഫിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സിലാണ് പുതിയ ഗവേഷക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒഴുകുന്നതിനാല്‍ ഫ്‌ളോട്ടിംഗ് ഐസ് എന്നാണ് ഇത് അറിയപ്പെടുന്നത്. റോസ് ഐസ് ഷെല്‍ഫിന്റെ 90 ശതമാനം ഭാഗവും ജലോപരിതലത്തിന് അടിയിലാണ്. അന്റാര്‍ട്ടിക്കയിലെ പ്രസിദ്ധമായ ഈ ഐസ് ഷെല്‍ഫിന് ഏകദേശം ഫ്രാന്‍സിന്റെ വലിപ്പം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുതിയ കണ്ടെത്തല്‍ പ്രകാരം ഈ ഭീമന്‍ ഐസ് ദിവസവും ഒന്നോ രണ്ടോ തവണ മുന്നോട്ട് കുതിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനാല്‍ റോസ് ഐസ് ഷെല്‍ഫിന്റെ ആയുസിനെ പോലും ചോദ്യം ചെയ്യുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തുന്നു. മുന്നോട്ടുള്ള കുതിപ്പ് ഐസ്‌ക്വേക്കിന് കാരണമായേക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam