മാരകമായ ക്ലേഡ് 1 ൻ്റെ പിൻഗാമി; പുതിയ മങ്കിപോക്‌സ് വകഭേദം കോംഗോയിൽ കണ്ടെത്തി

APRIL 18, 2024, 6:19 AM

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു പട്ടണത്തിൽ പുതിയ മങ്കിപോക്‌സ് വകഭേദം(MUTANT strain mpox) കണ്ടെത്തി. പുതിയ വകഭേദം മാരകമായ ക്ലേഡ് 1 ൻ്റെ പിൻഗാമിയാണ്.

റുവാണ്ടൻ അതിർത്തിക്കടുത്തുള്ള  സ്വർണ്ണ ഖനന നഗരമായ കമിതുഗയിൽ, 108 കേസുകൾ കണ്ടെത്തി.രോഗബാധിതരിൽ 10 ശതമാനം ആളുകളെയും ഈ വേരിയൻ്റ് കൊല്ലുമെന്ന് കരുതപ്പെടുന്നു.

 മറ്റൊരു അന്താരാഷ്ട്ര പൊട്ടിത്തെറി തടയാൻ അടിയന്തിര നടപടികൾ വേണമെന്ന് ഒരു ലേഖനത്തിൽ വൈറസിനെക്കുറിച്ച് എഴുതിയ ശാസ്ത്രജ്ഞർ  ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.

1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

മങ്കിപോക്‌സ്  2022-ൽ ഒരു ആഗോള പകർച്ചവ്യാധിക്ക് കാരണമായിരുന്നു, അത് യുകെ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മുമ്പത്തെ വൈറസ് വ്യാപനത്തിൽ നിന്ന്  വ്യത്യസ്തമായി, രോഗികളിൽ പകുതിയും സ്ത്രീകളും 15 ശതമാനം 15 വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. ഏതാണ്ട് മൂന്നിലൊന്ന് (29 ശതമാനം) ലൈംഗികത്തൊഴിലാളികളായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam