യൂറോപ്യൻ രാജ്യങ്ങളുടെ അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യാത്രാ റൂട്ട് മാറ്റിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ നെതന്യാഹു യൂറോപ്യൻ വ്യോമപാത ഒഴിവാക്കി പറന്നെന്നാണ് റിപോർട്ടുകൾ.
യുദ്ധക്കുറ്റങ്ങൾ ചുമത്തി 2024 നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യൂറോപ്പിന്റെ മിക്ക വ്യോമാതിർത്തിയും ഒഴിവാക്കി നെതന്യാഹുവിന്റെ വിമാനമായ 'വിംഗ്‌സ് ഓഫ് സിയോൺ' 373 മൈൽ (600 കിലോമീറ്റർ) കൂടുതൽ സഞ്ചരിക്കേണ്ടി വന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു.
നെതന്യാഹുവിനെ കൂടാതെ, മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഐസിസി അറസ്റ്റ് വാറണ്ട് ഉണ്ട്. ഗാസയിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വരഹിതമായ കൂട്ടക്കൊലയ്ക്കാണ് വാറണ്ട്.
തങ്ങളുടെ അതിര്‍ത്തിയില്‍ നെതന്യാഹു എന്ന് പ്രവേശിച്ചാലും അറസ്റ്റ് ചെയ്യുമെന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അംഗങ്ങളായ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടന്നാല്‍ വിമാനം നിലത്തിറക്കേണ്ടി വരുമെന്നും അറസ്റ്റിലാകുമെന്നും ഉറപ്പായതിന് പിന്നാലെയാണ് സഞ്ചാരപാത നെതന്യാഹു മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്