അബുദാബി: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. ഈ അവധി ദിനങ്ങള്‍ക്ക് മുന്‍പുള്ള ശനിയും ഞായറും (നവംബര്‍ 29, 30) ചേരുമ്പോള്‍ നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.
മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഡിസംബര്‍ മൂന്നിന് പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. 2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന മന്ത്രിസഭാ തീരുമാനം അനുസരിച്ച് പ്രവൃത്തി ദിവസങ്ങളില്‍ വരുന്ന ചില പൊതു അവധികള്‍ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാന്‍ യുഎഇയില്‍ അനുമതിയുണ്ട്.
നേരത്തെ ഡിസംബര്‍ 2 , 3 ദിവസങ്ങളായിരുന്നു ഈദ് അല്‍ ഇത്തിഹാദിന് അവധിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ അവധികള്‍ ഡിസംബര്‍ 1, 2 ദിവസങ്ങളിലേക്ക് മാറ്റി നല്‍കിയിരിക്കുകയാണ്. ഈ തീരുമാനം പെരുന്നാള്‍ അവധികള്‍ക്ക് ബാധകമല്ലെങ്കിലും രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ഷം മുഴുവനും തുല്യ എണ്ണം അവധികള്‍ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം യുഎഇ നടപ്പാക്കിയിട്ടുണ്ട്. അതേസമയം സ്വകാര്യമേഖലയുടെ ദേശീയദിന അവധി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
