ഇറാൻ യുദ്ധ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു നരേന്ദ്ര മോഡി

MARCH 1, 2026, 9:04 PM

ഡൽഹി: ഇറാൻ യുദ്ധ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. തുടരുന്ന സംഘർഷങ്ങളെ കുറിച്ച് ഇന്ത്യയുടെ ആശങ്ക രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണ ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പ് യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു. യുഎഇക്കെതിരെ നടന്ന ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ നടക്കുന്ന നടപടി ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

ഞായറാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ, കഴിഞ്ഞ 36 മണിക്കൂറിനിടെ ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കും പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നേരെ അമേരിക്കൻ സഖ്യസേന ആക്രമണം നടത്തിയതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഒമ്പത് കപ്പലുകളും ഒരു നാവിക കേന്ദ്രവും തകർത്തതായും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam