ഇറാനെതിരെ കൂടുതൽ ഉപരോധം; പ്രഖ്യാപനവുമായി  അമേരിക്കയും ബ്രിട്ടനും

APRIL 19, 2024, 5:22 AM

ബ്ര​സ​ൽ​സ്/ ഗാസ സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണത്തിന്റെ പശ്ചാത്തലത്തിൽ ഇ​റാ​നെ​തി​രെ ഉ​പ​രോ​ധം ക​ടു​പ്പി​ക്കാ​നൊരുങ്ങി യൂ​റോ​പ്യ​ൻ യൂ​ണി​യ​നും അമേരിക്കയും ബ്രിട്ടനും. ഏപ്രിൽ 13 ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെയാണ് അമേരിക്കൻ ഉപരോധം.

ഉരുക്ക് ഉൽപാദനത്തിൽ ഏർപ്പെട്ട അഞ്ച് സ്ഥാപനങ്ങൾക്കും ഇറാൻ വാഹന നിർമാതാക്കളായ ബഹ്മാൻ ഗ്രൂപ്പിന്റെ മൂന്ന് ഉപസ്ഥാപനങ്ങൾക്കും ഉപരോധം ഏർ​പ്പെടുത്തിയിട്ടുണ്ട്. ഇറാൻ സൈന്യത്തിനും ഉപരോധം നേരിടുന്ന മറ്റ് ഗ്രൂപ്പുകൾക്കും ബഹ്മാൻ ഗ്രൂപ്പ് സഹായം നൽകുന്നുവെന്നാണ് ആരോപണം. ഇറാ​ന്റെ ഡ്രോൺ, ആണവ മിസൈൽ പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി സൈനിക വിഭാഗങ്ങൾക്കാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉ​​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തി​ന് റ​ഷ്യ​ക്ക് ആ​യു​ധം ന​ൽ​കു​ന്ന​ത് ഇ​റാ​നാ​ണെ​ന്ന ആ​രോ​പ​ണം യൂ​റോ​പ്യ​ൻ യൂ​​ണി​യ​ൻ നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ​റ​ഞ്ഞു. ല​ബ​നാ​ൻ, ഇ​റാ​ഖ്, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ സാ​യു​ധ ​സം​ഘ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​റാ​ൻ ഇ​സ്രാ​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യ​മു​ള്ള​തി​നാ​ൽ ഉ​പ​രോ​ധം ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​​ണി​യ​ൻ വി​ദേ​ശ​ന​യ​ മേ​ധാ​വി ജോ​സ​പ് ബോ​റ​ൽ സൂ​ചി​പ്പി​ച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam