'പുതിയ കടുത്ത പരാജയങ്ങള്‍' സമ്മാനിക്കാന്‍ ഇറാന്‍ നാവികസേന സുസജ്ജം; യു.എസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി മുജ്തബ ഖമേനി

APRIL 19, 2026, 5:16 AM


ടെഹ്റാന്‍: അമേരിക്കയ്ക്കും ഇസ്രയേലിനും 'പുതിയ കടുത്ത പരാജയങ്ങള്‍' സമ്മാനിക്കാന്‍ ഇറാന്‍ നാവികസേന സുസജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി. ഇറാന്‍ സായുധ സേനാ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് ഭീഷണി മുഴക്കിയത്.

ഇറാന്റെ ഡ്രോണുകള്‍ അമേരിക്കന്‍-സയണിസ്റ്റ് കുറ്റവാളികള്‍ക്ക് മേല്‍ മിന്നല്‍ പോലെ പതിക്കുന്നത് പോലെ, ശത്രുക്കള്‍ക്ക് കടുത്ത പരാജയം നല്‍കാന്‍ നമ്മുടെ വീരരായ നാവികസേനയും തയ്യാറാണെന്നായിരുന്നു മുജ്തബ ഖമേനിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെയും പഹ്ലവി ഭരണകൂടത്തിന്റെയും വിഘടനവാദികളുടെയും കുത്സിത നീക്കങ്ങളെ പ്രതിരോധിച്ചാണ് ഇറാന്‍ സൈന്യം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്ക-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുന്‍ നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മകന്‍ മുജ്തബ ഖമേനി അധികാരമേറ്റത്. എന്നാല്‍ സ്ഥാനമേറ്റ ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരിയിലെ ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പ്രസ്താവന വരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam