അയര്‍ലന്‍ഡില്‍ ജോലി കഴിഞ്ഞിറങ്ങിയ മലയാളി യുവാക്കള്‍ക്ക് നേരെ ആക്രമണം

SEPTEMBER 22, 2025, 3:41 AM

ഡബ്ലിന്‍: നോര്‍ത്തേൺ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്ക് നേരെ ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോർട്രഷിന് സമീപ നഗരത്തിലെ റെസ്റ്റോറന്‍റ് ജീവനക്കാരായ യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് ഹോട്ടലിന്‍റെ ഉടമയെത്തി യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.യുവാക്കൾ രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ അടുത്തുള്ള പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകളാണ് ആക്രമിച്ചത്. 20 വയസ്സിന് മുകളിലുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam