കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യം കഴിച്ചതിനെത്തുടര്‍ന്നുള്ള മരണം 13 ആയി. മരിച്ചവരില്‍ അഞ്ച് മലയാളികളും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സ്വദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്.
വ്യാജമദ്യം കഴിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത് ആകെ 63 പേരാണെന്നും എല്ലാവരും ഏഷ്യയില്‍നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ആണ്.
31 കേസുകളില്‍ സിപിആര്‍ ചികിത്സ നല്‍കി. 51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേര്‍ക്ക് എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രാജ്യ വിവരങ്ങളും അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മദ്യദുരന്തത്തില്‍ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വിവരങ്ങള്‍ അറിയുന്നതിനായി എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് +96565501587 നമ്പരില്‍ വാട്‌സാപ്പിലും റഗുലര്‍ കോളിലും ബന്ധപ്പെടാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്